എസ്.എസ്.കെ ഫണ്ട് എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും അനുവദിക്കണം: കേരള െ്രെപവറ്റ് െ്രെപമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍

കല്‍പ്പറ്റ: എസ്.എസ്.കെ ഫണ്ട് കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് കേരള പ്രൈവറ്റ് െ്രെപമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യു ഡൈസ് പ്രകാരം എയ്ഡഡ് മേഖലയിലെ കുട്ടികളുടെ എണ്ണം കൂടി എം.എച്ച്.ആര്‍.ഡി ക്ക് നല്‍കിയാണ് ഫണ്ട് ലഭ്യമാക്കുന്നത്. കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 8 വരെ പഠിക്കുന്ന ആകെ കുട്ടികള്‍ക്കാണ് കേന്ദ്ര ഗവണ്‍മെന്റ് ഫണ്ട് അനുവദിക്കുന്നത്, എന്നാല്‍ കേരളത്തില്‍ അത് ഗവണ്‍മെന്റ് വിദ്യാലയങ്ങള്‍ക്ക് മാത്രമായി വിതരണം ചെയ്യുന്നു. ഗവണ്‍മെന്റ് വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആയിരങ്ങളാണ് സ്‌കൂള്‍ ഗ്രാന്റിനത്തില്‍ നല്‍കുന്നതെന്നും പ്രസ്തുത തുക എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍.അതുപോലെ മൈനോറിറ്റി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ബെന്നി ആന്റണി അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി കെ എല്‍ തോമസ്, ഗ്ലാഡ്‌സണ്‍ ഡി, ബിനോജ് ജോണ്‍, ദിവ്യ അഗസ്റ്റ്യന്‍, ജോയി ജോസഫ്, ജോണ്‍സണ്‍ കെ ജി, പ്രദീപ് എം ടി എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍