വാറ്റു ചാരായവും വാഷും പിടികൂടി
ബത്തേരി: വീട്ടില്‍ ചാരായം വാറ്റിക്കൊണ്ടിരിക്കുന്നതായി വയനാട് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.രജികുമാറും നാര്‍കോട്ടിക് സ്ക്വാഡ് അംഗങ്ങളും ബത്തേരി എസ്.ഐ കെ.സി മണിയും സംഘവും സംയുക്തമായി മുത്തങ്ങ കുമിഴി കാട്ടുനായ്ക്ക കോളനിയില്‍ നടത്തിയ പരിശോധനയില്‍ 1 ലിറ്റര്‍ ചാരായവും, 30 ലിറ്റര്‍ വാഷും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ചുക്കാളിക്കുനി കാട്ടുനായ്ക്ക കോളനിയിലെ അജി എന്ന അജീഷ് (36) നെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കേരള അബ്കാരി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍