ദേശീയപാതയില്‍ വാഹനാപകടം; കാര്‍, ബൈക്ക് യാത്രക്കാര്‍ക്ക് പരുക്ക്

കൊളഗപ്പാറ: കൊളഗപ്പാറ കവലയ്ക്ക് സമീപം ദേശീയ പാതയില്‍ കാറ്, ബൈക്ക്, ലോറി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. പരുക്കേറ്റവര്‍ താമരശ്ശേരി, വയനാട് സ്വദേശികളാണന്നാണ് ലഭിക്കുന്ന വിവരം. ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കാറില്‍ സഞ്ചരിച്ചിരുന്ന കോഴിക്കോട് സ്വദേശികളായ ഷാഹുല്‍(34), റാഷിദ് (25) എന്നിവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍