ചുറ്റുവിളക്ക് മഹോത്സവത്തിന് തുടക്കമായി
പുല്‍പ്പള്ളി:ശ്രീ പുല്‍പ്പള്ളി മുരിക്കന്മാര് ദേവസ്വം ശ്രീ സീതാദേവി ലവ -കുശ ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ച് മൂലസ്ഥാനമായ ചേടാറ്റിന്‍കാവില്‍ ദര്‍ശനം അരി അളവ്, വേടംകോട്ട് ക്ഷേത്ര സന്നിധിയില്‍ നിന്നും ഭണ്ഡാരം വരവ് ദീപാരാധന എന്നിവ നടന്നു. നാളെ (ജനുവരി 3) വില്ലുചാരല് വിശേഷാല്‍ പൂജകള്‍, താന്ത്രിക കര്‍മ്മങ്ങള്‍, എരിയപ്പള്ളിയില്‍ നിന്നും ഇളനീര്‍ക്കാവ് എന്നിവ വരവ് നടക്കും. തിങ്കളാഴ്ച്ച ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രത്തില്‍ പൂജ, വിശേഷാല്‍ ഉച്ചപൂജ, ദീപാരാധന, തോറ്റം, ചുറ്റുവിളക്ക്, സോപാനനൃത്തം എന്നിവയും നടക്കും. അഞ്ചിന് മൂലസ്ഥാനമായ ചേടാറ്റിന്‍കാവില്‍ കലശവും നടക്കും.കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാണ് ഉത്സവം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍