OPEN NEWSER

Friday 01. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് പരുക്ക്

  • Mananthavadi
22 Dec 2020

 

തവിഞ്ഞാല്‍: തവിഞ്ഞാല്‍ പേരിയ പീക്കിന് സമീപം പുലര്‍ച്ചെ 5 മണിയോടെ ബൈക്ക്  റോഡരികിലെ താഴ്ചയിലേക്ക് ഇടിച്ചിറങ്ങി യുവാവിന് പരുക്ക്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഷിബിന്‍ ( 21 ) നാണ് പരുക്കേറ്റത്. സുഹൃത്തുക്കളോടൊപ്പം മാനന്തവാടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. റോഡില്‍ നിന്നും തെന്നി നീങ്ങിയ ബൈക്ക് 60 അടിയോളം താഴ്ചയിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റ ഷിബിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊടുംവളവും, ഇറക്കവുമായ പ്രസ്തുത റോഡില്‍  അപകടസൂചന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും, റോഡരികില്‍ സുരക്ഷാ ലൈനുകള്‍ വരക്കാത്തതുമാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടക്കിടെ അപകടങ്ങള്‍ പതിവായിട്ടും സുരക്ഷാ മുന്നറിയിപ്പുകള്‍ സ്ഥാപിക്കാത്ത അധികൃതരുടെ നിസംഗതക്കെതിരെ നാട്ടുകാരില്‍ പ്രതിഷേധം വ്യാപകമാണ്.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും: സണ്ണി ജോസഫ് എം എല്‍ എ
  • ചൂട് കൂടുന്നു, ജാഗ്രത വേണം; പകല്‍ 11 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം
  • സംസ്ഥാനത്ത് പരക്കെ വേനല്‍ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി!ല്‍ യെല്ലോ അലര്‍ട്ട്
  • വയനാട് ടൗണ്‍ഷിപ്: ഒന്നാം ഘട്ടത്തിലെ 178 വീടും ഊരാളുങ്കല്‍ ഇന്ന് കിഫ്‌കോണിനു കൈമാറും; 140 വീടുകള്‍ കൈമാറി
  • പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍
  • ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയില്‍ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
  • മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍; പിടിയിലായത് കളമശ്ശേരിയില്‍ ഒളിവില്‍ കഴിയവേ
  • പശുക്കള്‍ ചത്ത സംഭവം; മൃഗസംരക്ഷണ വകുപ്പ് അന്വേഷണം നടത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show