കുടിയേറ്റ മേഖലക്ക് മുന്നണികള്‍ ഒന്നുംതന്നെ ചെയ്യുന്നില്ല: പി.എം ജോയി

പുല്‍പ്പള്ളി: കുടിയേറ്റ മേഖലയായ പുല്‍പ്പള്ളി, പൂതാടി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ക്ക് വികസനം ഒന്നും തന്നെ ചെയ്യാന്‍ മുന്നണികള്‍ തയ്യാറാവുന്നില്ലെന്ന് കാര്‍ഷിക പുരോഗമന സമിതി സംസ്ഥാന ചെയര്‍മാന്‍ പി.എം ജോയി ആരോപിച്ചു. പുല്‍പ്പള്ളിയില്‍ കര്‍ഷക മുന്നണിയുടെയും, വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കൂട്ടായ്മയുടേയും നേതൃതല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ നേന്ത്രക്കയുടെ തറവില മറ്റുള്ള ജില്ലക്ക് 30രൂപ അനുവദിച്ചപ്പോള്‍ വയനാട്ടില്‍ 24 രൂപയെ നല്‍കാന്‍ അധികാരികള്‍ തയ്യാറാകുന്നുള്ളു. ഇത് കടുത്ത വിവേചനമാണ്. കാര്‍ഷിക മേഖലക്ക് പ്രോത്സാഹനം നല്‍കുമെന്ന് എല്ലാ മുന്നണികളും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഒന്നും തന്നെ നടപ്പിലാക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഹോര്‍ട്ടി കോര്‍പ്പ്, പച്ചക്കറി, നേന്ത്രക്കായ തുടങ്ങിയവ ശേഖരിക്കാന്‍ പുല്‍പ്പള്ളിയില്‍ പ്രാദേശിക സംഭരണ കേന്ദ്രം അടിയന്തരമായി തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.തോമസ് ഒറ്റക്കുന്നേല്‍, അധ്യക്ഷത വഹിച്ചു.വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് സൈമണ്‍ പൗലോസ്, ഫാര്‍മേഴ്‌സ് റീലീഫ് ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി എ സി തോമസ്, അനില്‍ കുമാര്‍, ചന്ദുണ്ണി, സ്ഥാനാര്‍ഥികളായ വത്സ ചാക്കോ, കുഞ്ഞുമോന്‍ വെട്ടുവേലില്‍, എം.പി മാരന്‍ എന്നിവര്‍ പ്രസംഗിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=12c1b5588c3868735250ee08fe164292&