ദേശീയപാതയില്‍ വാഹനാപകടം: നാല് യുവാക്കള്‍ക്ക് പരിക്ക്
വൈത്തിരി: ദേശീയപാതയില്‍ തളിപ്പുഴയില്‍ വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ നാല് യുവാക്കള്‍ക്ക് പരിക്കേറ്റു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നു പേര്‍ക്കും ഇവരെ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് നിറുത്തിയതുമൂലം മറിഞ്ഞ മിനിലോറിയിലെ െ്രെഡവര്‍ക്കും പരിക്കേറ്റു. കല്‍പ്പറ്റ പുല്‍പ്പാറ കല്ലടത്ത് മുഹമ്മദ് ഫാസില്‍ (22), പാടിച്ചിറ കയ്യാണിയില്‍ കെ.ആര്‍ ഷിബിന്‍ (25), കല്‍പ്പറ്റ പുല്‍പ്പാറ കുന്നേല്‍ അശ്വിന്‍ (28) , മിനിലോറി െ്രെഡവര്‍ അടിവാരം സ്വദേശി രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രികരെ രക്ഷിക്കാന്‍ പെട്ടെന്നു ബ്രെക്കിട്ട ലോറി റോഡില്‍ മറിയുകയായിരുന്നു. പരിക്കേറ്റവരെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും, കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍