ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്

മാനന്തവാടി :മാനന്തവാടി - തലശ്ശേരി റോഡില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. വാളാട് കാട്ടിമൊട്ടമ്മല്‍ വീട് ബാലന്‍ പുഷ്പ -ദമ്പതികളുടെ മകന്‍ രാജേഷ് (21) ആണ് മരിച്ചത്. സഹയാത്രികനായ തലപ്പുഴ ഗോദാവരി കോളനിയിലെ സുധീഷ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രാത്രി പത്തരയോടെ കുഴി നിലത്തിനും, എസ് വളവിനുമിടയിലായാണ് അപകടം. റോഡരികിലെ താഴ്ചയിലെ മരത്തിനിടിച്ച് ബൈക്ക് മറിഞ്ഞ് കിടക്കുന്നതായാണ് കാണപ്പെട്ടത്. ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍പെട്ടതായാണ് പ്രാഥമിക നിഗമനം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=bbab2c1405e6f0757b4ff7fd61b17cf9&