കേരളപ്പിറവി ദിനത്തില്‍ പ്രതിഷേധ ജ്വാല നടത്തി
ബത്തേരി:സ്ത്രീകള്‍ക്കെതിരായ ലൈംഗീകാതി ക്രമങ്ങള്‍ക്കും ദളിത് -ആദിവാസി-മുസ്ലിം ലൈംഗിക ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെ നവംമ്പര്‍ 1 കേരളപ്പിറവി ദിനത്തില്‍ നടന്ന ലക്ഷം പ്രതിഷേധ ജ്വാലയുടെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നു.ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡണ്ട് അമ്മിണി കെ വയനാട് ഉദ്ഘാടനം നിര്‍വഹിച്ചു. മാനന്തവാടിയിലും, ബത്തേരിയിലുമുള്പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ പ്രതിഷേധജ്വാലയില്‍ നിരവധി പേര് അണിനിരന്നു. കുറുക്കന്മൂലയിലെ ശോഭയുടെ ദുരൂഹ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരവേധിയില് നിന്ന് നിരവധിയാളുകളാണ് പ്രതിഷേധ പന്തങ്ങളുമായി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ അണിനിരന്നത്. വര്‍ഷാവര്‍ഷം കേരളപ്പിറവി ദിനങ്ങള്‍ ആഘോഷിക്കുമ്പോഴും രാജ്യത്ത് വര്‍ദ്ദിച്ച് വരുന്ന സ്തീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ കേരളത്തിലും നടക്കുന്നത് തടയാന്‍ സംസ്ഥാനത്തിനും കഴിയാത്തത് സമരങ്ങളിലൂടെ നാം കൈവരിച്ച നേട്ടങ്ങളില്‍ നിന്നുള്ള പിന്നോട്ട് പോക്കാണെന്ന് സമരത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ബത്തേരിയില്‍ സുലോചന രാമകൃഷ്ണന് സത്യപ്രതിഞ്ജ ചൊല്ലി കൊടുത്തു,, ബീന ,ങ, ട, മല്ലിക, അ. ങ. സി ജി.വി.എസ്. ,ഉഷ ബേബി ,സുജിത്ത്, പി.റ്റി ബഷീര്‍ ചേമ്പിലക്കോത്ത് റഫീഖ് ചീനിക്കല്മുഹമ്മദ് കൂരാടന്‍.മാനന്തവാടിയില്‍ പോരാട്ടം കണ്‍വീനര്‍ ഷാന്റോലാല്‍, മനുഷ്യാവകാശ പ്രവര്ത്തകന് മുജീബ് റഹ്മാന്, കുറുക്കന്മൂല ഊര് സമിതി പ്രവര്‍ത്തകരായ സിന്ധു കെ. ജെ, വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍