OPEN NEWSER

Sunday 13. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്

  • S.Batheri
02 Nov 2020

മാനന്തവാടി:കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന വ്യാപാര ദ്രോഹ നടപടിക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്.സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്ന ലേബലില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരെ കയറൂരി വിട്ടുള്ള വ്യാപാര ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക,ഇപ്പോള്‍ സ്വീകരിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍ രീതി മാറ്റി മൈക്രൊ കണ്ടയ്ന്‍മെന്റ് സോണുകള്‍ നടപ്പാക്കുക,പരിധിയില്‍ കൂടുതല്‍ പിരിച്ചെടുത്തു കഴിഞ്ഞ പ്രളയ സെസ്സ് നിര്‍ത്തലാക്കുക,മുനിസിപ്പല്‍ ലൈസന്‍സുകളുടെ പേരില്‍ അമിത പിഴശിക്ഷ ഒഴിവാക്കുകചരക്ക് സേവന നികുതിയുടെ പേരില്‍ വ്യാപാരികളെ അമിത പിഴ ചുമത്തി ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക,വാടക നിയന്ത്രണ നിയമം ഉടന്‍ നടപ്പിലാക്കുക,കേരളത്തില്‍ എല്ലാ സ്ഥലങ്ങളിലും കടകളുടെ പ്രവര്‍ത്തന സമയം ഏകീകരിക്കുക,മൊറോട്ടോറിയം കാലത്തെ ബാങ്ക് പലിശയും പിഴപലിശയും പൂര്‍ണമായി ഒഴിവാക്കുക,കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക,

എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാളെ (നവംബര്‍ 3) രാവിലെ 10 മണിക്ക് മാനന്തവാടി ടൗണിന്റെ 6 കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തും.ഗാന്ധി പാര്‍ക്ക്, പോസ്റ്റാഫീസ് പരിസരം, കോഴിക്കോട് റോഡ്, മൈസൂര്‍ റോഡ്, എരുമത്തെരുവ്, ബസ്റ്റാന്റ് എന്നീ കേന്ദ്രങ്ങളിലാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് സമരം നടത്തുന്നത്.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സുഗമമായ ഗതാഗതം സര്‍ക്കാര്‍ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ;കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
  • അടിസ്ഥാന പശ്ചാത്തല മേഖലയിലെ വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
  • ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീര്‍ അലി കാപ്പ നിയമ പ്രകാരം പിടിയില്‍ ;അറസ്റ്റ് ചെയ്തത് സംസ്ഥാനത്തെ ലഹരിക്കടത്ത് /കവര്‍ച്ചാ സംഘങ്ങളിലെ പ്രധാന കണ്ണിയെ
  • ഉരുള്‍ ബാധിതരുടെ ഡാറ്റ എന്റോള്‍മെന്റ് പുരോഗമിക്കുന്നു; രണ്ടാംദിനം 123 ഗുണഭോക്താക്കള്‍ വിവരങ്ങള്‍ കൈമാറി; എന്റോള്‍മെന്റ് നാളെ കൂടി
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3 യ്ക്ക് തുടക്കമായി
  • സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍
  • പോക്‌സോ കേസ്; പ്രതിക്ക് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
  • അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 23 മന്ത് കേസുകള്‍ മാത്രം
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3; മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
  • മന്ത്രി മുഹമ്മദ് റിയാസ് നാളെ വയനാട് ജില്ലയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show