എന്‍എസ്എസ് യൂണിറ്റ് മാസ്കും ബെഡ് ഷീറ്റും കൈമാറി
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഴശിരാജ കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ആവശ്യമായ മാസ്കുകളും ബെഡ്ഷീറ്റുകളും കൈമാറി.പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശിന് കോളജ് പ്രിന്‍സിപ്പല്‍ ഡോഅനില്കുമാര്,സിഇഒ ഫാ.വര്‍ഗീസ് കൊല്ലമാവുടി എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്. എന്‍എസ്എസ് വോളണ്ടിയേഴ്സ് തങ്ങളുടെ വീട്ടിലെ പാഴ് വസ്തുക്കള്‍ വിറ്റാണ് ഇതിനാവശ്യമായ തുക കണ്ടെത്തിയത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ നീത ഫ്രാന്‍സിസ്, സ്മിത ചാക്കോ, വോളണ്ടിയേഴ്സ് ആയ അക്ഷയ്, ശലോമോന്, രഹന്, അജയ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍