സംയുക്ത ട്രേഡ് യൂണിയന്‍ പ്രക്ഷോഭം സെപ്തംബര്‍ 23ന്
കല്‍പ്പറ്റ:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടും തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ക്കെതിരായും കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭം വയനാട് ജില്ലയില്‍ മുഴുവന്‍ പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളിലും വിജയിപ്പിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.അതിന്റെ ഭാഗമായി സെപ്റ്റംബര്‍ 23ന് രാവിലെ 11 മണിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.ബിജെപി കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിലൂടെയും, എക്‌സിക്യട്ടീവ് ഉത്തരവിലൂടെയും തൊഴിലവകാശ നിയമങ്ങള്‍ ഇല്ലാതാക്കുകയാണ്. സാമ്പത്തീകം, വൈദുതി ,പെട്രൊളിയം സ്റ്റീല്‍, പ്രതിരോധം, റെയില്‍വേ ഉള്‍പ്പടെയുള്ള മര്‍മ്മ പ്രധാന മേഖലയിലെ ഓഹരി വിററഴിച്ച് കൊണ്ട് അതിതീവ്രമായ സ്വകാര്യവല്‍ക്കരണ നടപടി തുടരുകയാണ്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരെ നിര്‍ബ്ബന്ധിത വിരമിക്കല്‍ നടപടിയിലേക്ക് നീക്കുന്നു. ക്ഷാമബത്ത മരവിപ്പിക്കല്‍, സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ വേതനം വെട്ടി കുറക്കല്‍ എന്നിവ നടപ്പിലാക്കി തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങക്ക് നേരെ കടന്നാക്രമങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ് തൊഴിലാളികള്‍ക്ക് യാതൊരു ഗുണവും ഉണ്ടാക്കിയില്ല. വന്‍കിട കോര്‍പ്പറേററുകള്‍ക്ക് അവരുടെ കീശ വീര്‍പ്പിക്കുന്നതിനുള്ള ലക്ഷ്യം വെച്ചാണ് പാക്കേജ് നടപ്പാക്കിയത്. കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് കൈയ്യടക്കിവെക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഒരോ വര്‍ഷവും 2 കോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു അധികാരത്തില്‍ വന്ന മോദി നിലവിലുള്ള തൊഴില്‍ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചു. മോദി സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക വിരുദ്ധ നയത്തിനെതിരെ 23ന് നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ വമ്പിച്ച വിജയമാക്കാന്‍മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംയുക്തട്രേഡ് യൂണിയന്‍ വയനാട് ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ ചെയര്‍മാന്‍ പി പി ആലി അധ്യക്ഷത വഹിച്ചു. കെ സുഗതന്‍, വി.വി ബേബി, പി കെ മൂര്‍ത്തി, സി.എസ് സ്റ്റാന്‍ലി, സി. മൊയ്തീന്‍കുട്ടി,എന്‍.ഒ ദേവസ്യ, ഡി.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.