OPEN NEWSER

Sunday 13. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കൂടി കോവിഡ്; 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 12 പേര്‍ക്ക് രോഗമുക്തി

  • Mananthavadi
16 Sep 2020

മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് (16.09.20) 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 12 പേര്‍ രോഗമുക്തി  നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2249 ആയി. 1711 പേര്‍ രോഗമുക്തരായി. നിലവില്‍ 527 പേരാണ് ചികിത്സയിലുള്ളത്.

 സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:

തൊണ്ടര്‍നാട് സ്വദേശികള്‍ 22 പേര്‍, മീനങ്ങാടി സ്വദേശികള്‍ 9, അമ്പലവയല്‍ സ്വദേശികള്‍ 8, വെള്ളമുണ്ട സ്വദേശികള്‍ 4, മേപ്പാടി, നെന്മേനി സ്വദേശികളായ 5 പേര്‍ വീതം, തരിയോട്, എടവക സ്വദേശികളായ 3 പേര്‍ വീതം, പൊഴുതന, പേരിയ, മാനന്തവാടി, അപ്പപ്പാറ, പടിഞ്ഞാറത്തറ, ബത്തേരി സ്വദേശികളായ 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, കണിയാമ്പറ്റ, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തര്‍, കണ്ണൂര്‍ ജില്ലയില്‍ ജോലി ചെയ്യുന്ന എടവക സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക, മുണ്ടേരി സ്‌കൂള്‍ സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായ 17 കോഴിക്കോട് സ്വദേശികള്‍, ഒരു ഉത്തരപ്രദേശ് സ്വദേശി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഒരു അപ്പപ്പാറ സ്വദേശിയുടെയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു മുള്ളന്‍കൊല്ലി സ്വദേശിയും ഒരു ബത്തേരി സ്വദേശിയും കോഴിക്കോടാണ് ചികിത്സയിലുള്ളത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍:

സെപ്തംബര്‍ നാലിന് ഭോപ്പാലില്‍ നിന്ന് വന്ന പനമരം സ്വദേശി (24), 15ന് കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി (32), 15ന് ബാംഗ്ലൂരില്‍ നിന്ന് വന്ന നെന്മേനി സ്വദേശികള്‍ (38, 54, 30), 7ന്  തമിഴ്‌നാട്ടില്‍ നിന്ന് വന്ന പനമരം  സ്വദേശിനി (21).

 12 പേര്‍ക്ക് രോഗമുക്തി.

ബത്തേരി, പൂതാടി, മീനങ്ങാടി സ്വദേശികളായ 2 പേര്‍ വീതവും അപ്പപ്പാറ, മേപ്പാടി, വാളവയല്‍, മൂപ്പൈനാട്, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരും ഒരു അങ്കമാലി സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്

298 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.09) പുതുതായി നിരീക്ഷണത്തിലായത് 298 പേരാണ്. 273 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2970 പേര്‍. ഇന്ന് വന്ന 78 പേര്‍ ഉള്‍പ്പെടെ 575 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1460 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 68362 സാമ്പിളുകളില്‍ 64663 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 62414 നെഗറ്റീവും 2249 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സുഗമമായ ഗതാഗതം സര്‍ക്കാര്‍ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ;കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
  • അടിസ്ഥാന പശ്ചാത്തല മേഖലയിലെ വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
  • ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീര്‍ അലി കാപ്പ നിയമ പ്രകാരം പിടിയില്‍ ;അറസ്റ്റ് ചെയ്തത് സംസ്ഥാനത്തെ ലഹരിക്കടത്ത് /കവര്‍ച്ചാ സംഘങ്ങളിലെ പ്രധാന കണ്ണിയെ
  • ഉരുള്‍ ബാധിതരുടെ ഡാറ്റ എന്റോള്‍മെന്റ് പുരോഗമിക്കുന്നു; രണ്ടാംദിനം 123 ഗുണഭോക്താക്കള്‍ വിവരങ്ങള്‍ കൈമാറി; എന്റോള്‍മെന്റ് നാളെ കൂടി
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3 യ്ക്ക് തുടക്കമായി
  • സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍
  • പോക്‌സോ കേസ്; പ്രതിക്ക് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
  • അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 23 മന്ത് കേസുകള്‍ മാത്രം
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3; മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
  • മന്ത്രി മുഹമ്മദ് റിയാസ് നാളെ വയനാട് ജില്ലയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show