OPEN NEWSER

Friday 31. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളി  ഓര്‍മ്മ പെരുന്നാള്‍ സെപ്റ്റംബര്‍ 24 ന് ആരംഭിക്കും

  • S.Batheri
15 Sep 2020

പുല്‍പ്പള്ളി:മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന  സര്‍വ്വമത തീര്‍ത്ഥാടനകേന്ദ്രമായ പുല്‍പ്പള്ളി ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 3 വരെ നടക്കും.കോവിഡ് 19 പ്രോട്ടോകോള്‍ അനുസരിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ശുശ്രൂഷകള്‍ മാത്രമായാണ് ഈ വര്‍ഷം പെരുന്നാള്‍ ആഘോഷിക്കുന്നത്.പ്രാരംഭ ദിനമായ 24 ന് വി. കുര്‍ബ്ബാനാനന്തരം തലശ്ശേരിയില്‍ നിന്നും കൊണ്ടുവരുന്ന പതാക വികാരി ഉയര്‍ത്തുന്നതോടുകൂടി പെരുന്നാള്‍ ആരംഭിക്കും. സെപ്തം.24 മുതല്‍ ഒക്ടോ. ഒന്നാം തീയതി വരെ രാവിലെ 7 മണിക്ക് പ്രഭാത നമസ്‌ക്കാരവും 8 മണിക്ക് വിശുദ്ധ കുര്‍ബാനയും വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും പരിശുദ്ധ ബസേലിയോസ് ബാവയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെടും. ഒക്ടോബര്‍ 2 ന് രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥനയും 8.30 ന് മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും വൈകിട്ട് 7 ന്  സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് കുരിശിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നടത്തപ്പെടും. സമാപന ദിനമായ ഒക്ടോബര്‍ 3 രാവിലെ 8:30 ന്  ഇടവക മെത്രാപ്പോലീത്ത അഭി. സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. മൂന്നില്‍മേല്‍ കുര്‍ബ്ബാനയും പരി. ബസേലിയോസ് ബാവായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും തുടര്‍ന്ന് കുരിശിങ്കല്‍ ധൂപ പ്രാര്‍ത്ഥനയും നടത്തപ്പെടും. ഇപ്പോളത്തെ പ്രത്യേക സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് നേരിട്ട് ആരാധനയില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതിനാല്‍ ആരാധനാ സമയങ്ങള്‍ ഒഴികെയുള്ള വേളകളില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ദേവാലയത്തില്‍ കടന്നുവരുന്നതിനും പരിശുദ്ധന്റെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനും നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും അവസരം ഒരുക്കി കൊണ്ട് സെപ്തം 15 മുതല്‍ ഒക്ടോ 4 വരെ ദേവാലയം മുഴുവന്‍ സമയവും തുറന്നിടുകയും ഓഫീസ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്. പെരുന്നാളിനോടനുബന്ധിച്ച് നാനാജാതി മതസ്ഥരായ ഏവര്‍ക്കും പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍  സംഗീത മത്സരം ' ബസേലിയന്‍ സംഗീതോത്സവം 2020'  നടത്തപ്പെടും.  പെരുന്നാള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, പ്രാര്‍ത്ഥന, കുര്‍ബ്ബാന, ആനീദെ മുതലയാവക്കുള്ള പേരുകള്‍  , പ്രാര്‍ത്ഥനാ വിഷയങ്ങള്‍, പെരുന്നാള്‍ വിഹിതം, അടുത്ത വര്‍ഷത്തേക്കുള്ള പെരുന്നാള്‍ രജിസ്‌ട്രേഷന്‍ മുതലായവ 9495776778,9946316560.     75102279519847272731 എന്നീ നമ്പറുകളില്‍  വിളിച്ചോ വാട്ട്‌സപ്പ് വഴിയോഅറിയിക്കുവാനുള്ള സൗകര്യവും പെരുന്നാള്‍ ശുശ്രൂഷകള്‍ പള്ളിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ്v( facebook.com/cheeyambampalli ) വഴി തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനാവശ്യമായ സംവിധാനവും ക്രമീകരിച്ചിട്ടുണ്ട് എന്ന് ഭാരവാഹികള്‍ അറിയിച്ചു. വികാരി ഫാ. ഫിലിപ്പ് ചാക്കോ അരത്തമ്മാമൂട്ടില്‍, ട്രസ്റ്റി റെജി ആയത്തുകുടിയില്‍, സെക്രട്ടറി  കെ ഡി എല്‍ദോസ് കണിയാട്ടുകുടിയില്‍ എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പട്ടയ മിഷന്‍ കേരള ചരിത്രത്തിലെ നവാനുഭവം: മന്ത്രി കെ. രാജന്‍; വയനാട് ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിതരണം ചെയ്തത് 5491 പട്ടയങ്ങള്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വയനാട് ജില്ലാ പോലീസ് കായികമേളക്ക് നാളെ തുടക്കമാകും.
  • ഫണ്ട് തട്ടിയെടുക്കാന്‍ കര്‍പ്പൂരാദി തൈലത്തിന്റെ ബില്ലും വാഹനത്തിന്റെ ട്രിപ്പ് ഷീറ്റും ! തൊണ്ടര്‍നാട് തൊഴിലുറപ്പ് തട്ടിപ്പില്‍ നടന്നത് വെറൈറ്റി കളികള്‍
  • വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
  • വ്യാജ ഓണ്‍ലൈന്‍ ട്രെഡിങ് വഴി 77 ലക്ഷം രൂപ തട്ടിയ കേസ്; ഹരിയാന സ്വദേശി വയനാട് സൈബര്‍ പോലീസിന്റെ പിടിയില്‍
  • മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പോലീസ് സഹായത്തോടെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു
  • പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍; ഒന്നര ലക്ഷേത്താളം രൂപയും പിടിച്ചെടുത്തു
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.
  • വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വികസന സദസ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show