ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും

അങ്കമാലി:ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ ഏഴാമത് വാര്‍ഷികം ബഹുമാനപ്പെട്ട അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ടി. പോള്‍ അവര്‍കള്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. മെഗാബമ്പര്‍ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാറിന്റെ താക്കോല്‍ അങ്കമാലി എം.എല്‍.എ. റോജി എം. ജോണ്‍ നറുക്കെടുപ്പിലെ വിജയി പാര്‍വ്വതി ദിലീപിന് സമ്മാനിച്ചു. അങ്കമാലി മാര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍. വി.പോളച്ചന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരന്നു.സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്ജ്, റീജ്യണല്‍ മാനേജര്‍ സെബാസ്റ്റ്യന്‍, സീനിയര്‍ മാനേജര്‍. ജോപോള്‍, ഷോറൂം മാനേജര്‍ രഞ്ജിത് ബേസില്‍ പോള്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ വൈശാഖന്‍, അസിസ്റ്റന്റ് മാനേജര്‍ ജിയോ, എസ്.ഡി.എം. റോസി ബെന്നി, മാര്‍ട്ടിന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഷികം, ഓണം സ്‌പെഷ്യല്‍ ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ട്. കോവിഡ്19 പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍