പുല്‍പ്പള്ളിയില്‍ വ്യാപാരികളും ചുമട്ട് തൊഴിലാളികളും തമ്മില്‍ വാക്കേറ്റവും, കയ്യാങ്കളിയും ;പോലീസ് കേസെടുത്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി ടൗണില്‍ വ്യാപാരികളും തൊഴിലാളികളും തമ്മില്‍ ചെറിയ രീതിയില്‍ സംഘര്‍ഷം.നാലോളം പേര്‍ക്ക് നിസാര പരുക്കേറ്റു.ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. വാഹനത്തിന് അരിക് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ടൗണിലെ ചുമട്ടുതൊഴിലാളികള്‍ വിഷയത്തിലിടപെടുകയും,വ്യാപാരികളുമായി വാക്കേറ്റവും കയ്യാങ്കളിയും നടക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് 7 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.ഇരുവിഭാഗവും സംഘടിച്ച് പോര്‍വിളി നടത്തിയതോടെ താഴെയങ്ങാടിയില്‍ മണിക്കൂറോളം സംഘര്‍ഷ സമാന അവസ്ഥയുണ്ടാകുകയായിരുന്നു . തുടര്‍ന്ന് പോലീസ് എത്തി ഇരുവിഭാഗത്തെയും വിരട്ടി ഓടിച്ചു. തൊഴിലാളികളെ വ്യാപാരികള്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പുല്പള്ളി ടൗണില്‍ തൊഴിലാളികള്‍ പണിമുടക്കി. തുടര്‍ന്ന് പോലീസ് തൊഴിലാളികളുടെ വിവിധ യൂണിയന് നേതാക്കളുടെയും രാഷ്ട്രീയ കക്ഷികളുടെയും വ്യാപാരികളുടെയും നേതൃത്വത്തില്‍ പുല്‍പ്പള്ളി സി.ഐയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമമാരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് പുല്‍പ്പള്ളി താഴെയങ്ങാടിയില്‍ പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍