അവനെന്നെ കൊല്ലാന്‍ ശ്രമിക്കും ചാവാതിരിക്കാന്‍ ഞാനും

തൃശൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രാണ എന്നപേരില്‍ വ്യത്യസ്തമായ മാസ്‌കുകളും കോവിഡ് ഓഫ് സാനിറ്റൈസറും വിപണിയിലിറക്കി ഡോ. ബോബി ചെമ്മണൂര്‍. തൃശൂരില്‍ വച്ചുനടന്ന ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂരും സിനിമാതാരം ഗായത്രി സുരേഷും ചേര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തി. കണ്ണട ഘടിപ്പിച്ച ഷീല്‍ഡ് മാസ്‌കുകള്‍, ട്രാന്‍സ്പരന്റ് മാസ്‌കുകള്‍, രാമച്ചം കൊണ്ട് നിര്‍മിച്ച മാസ്‌കുകള്‍ തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ മാസ്‌കുകളാണ് പുറത്തിറക്കുന്നത്.മുഖ സൗന്ദര്യത്തിന് യോജിച്ച രീതിയില്‍ തയ്യാറാക്കിയിട്ടുള്ള യൂനിസെക്‌സ് ഷീല്‍ഡ് മാസ്‌കുകള്‍ മൂക്ക്, വായ എന്നിവക്ക് പുറമെ കണ്ണിനും കൂടെ സംരക്ഷണം നല്‍കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഡിസൈനിലുള്ള ഷീല്‍ഡ് മാസ്‌കുകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ദിവസേന അണുവിമുക്തമാക്കാവുന്നതുമാണ്. ഇവ കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതും തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ കണങ്ങള്‍ പുറത്തേക്ക് പരക്കാതെയും പുറത്തുനിന്നുള്ള രോഗാണുക്കളെ ഫലപ്രദമായി തടയുന്ന രീതിയിലുമാണ് ഇതിന്റെ നിര്‍മ്മാണം. സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മിച്ച സുതാര്യമായ മാസ്‌കുകളാണ് ശ്രേണിയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. സ്ത്രീകളുടെ മുഖ സൗന്ദര്യം മറയ്ക്കാത്ത രീതിയിലാണ് ഇവ ഡിസൈന്‍ ചെയ്തിട്ടുള്ളത്.
ഓഗസ്റ്റ് 26 മുതല്‍ ഫിജിക്കാര്‍ട്ട്.കോം വഴി ഇന്ത്യ മുഴുവനും, ബോബി ചെമ്മണൂര്‍ ജ്വല്ലറി ഷോറൂമുകള്‍, ചെമ്മണൂര്‍ ക്രെഡിറ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ബ്രാഞ്ചുകള്‍, ബോബി ബസാര്‍ എന്നിവ വഴി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും. അടുത്തമാസം മുതല്‍ എല്ലാ പ്രമുഖ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയിലൂടെയും ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തിയ ചടങ്ങില്‍ ബിനോയ് ഡേവിഡ്‌സണ്‍, ലതീഷ് വി കെ, അനുരാഗ് സി അശോകന്‍ എന്നിവര്‍ പങ്കെടുത്തു.Enable GingerCannot connect to Ginger Check your internet connection
or reload the browserDisable in this text fieldEditEdit in GingerEdit in Ginger


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍