പച്ചക്കറി വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി.
മീനങ്ങാടി:മീനങ്ങാടി ടൗണില്‍ വെച്ച് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും,മീനങ്ങാടി പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ നാല് കിലോ കഞ്ചാവ് പിടികൂടി.മൈസൂരില്‍ നിന്ന് പച്ചക്കറിയുമായി വടകരയിലേക്ക് പോവുകയായിരുന്നകെഎല് 20 ജി 6762 പിക്കപ്പ് വാഹനത്തില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന െ്രെഡവര്‍ ഓടി രക്ഷപ്പെട്ടു.സഹായി വടകര മണിയൂര്‍ മീത്തല പുതിയ വീട്ടില്‍ ഇസ്മായില്‍ ( 37) നെ കസ്റ്റഡിയിലെടുത്തു.ജില്ലാ പോലീസ് മേധാവി ആര് ഇളങ്കോ ഐ .പി.എസി ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ് പി റജികുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, മീനങ്ങാടി സ്റ്റേഷന് ഓഫീസര്‍ അബ്ദുള്‍ ഷെരീഫ്,എസ്.ഐ. പ്രേം ദേവാസ്, എ.എസ്.ഐ മാരായ ഹരീഷ് കുമാര്‍,ഭഗീരതി, സി.പി.ഒ മാരായ മുരളീധരന്,നിഥീഷ്, അജയന്, എന്നിവരാണ് പരിശോധനാ നടത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍