സിവില്‍ സര്‍വ്വീസ് റാങ്ക്; ഹസന് ഉസൈദിനെ അനുമോദിച്ചു
നായ്ക്കട്ടി:സിവില്‍ സര്‍വീസില്‍ 542ആം റാങ്കുകാരനായ നായ്ക്കട്ടി സ്വദേശിയായ ഹസന് ഉസൈദിന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) വയനാട് ജില്ലാ കമ്മിറ്റി ഉപഹാരം നല്കി ആദരിച്ചു.മലയാളം മീഡിയത്തിലൂടെ ഇത്രയും ഉന്നത സ്ഥാനത്തെത്തിയ ഹസന് ഉസൈദ് മതപഠനത്തിനും വലിയ പ്രാമുഖ്യം നല്‍കിയെന്നത് വലിയ അഭിമാനമാണെന്നുംഈ റാങ്ക് ഉന്നത വിജയങ്ങളിലേക്കുള്ള മാര്‍ഗ്ഗമാക്കി മാറ്റണമെന്നും ഏതൊരു സ്ഥാനവും മനുഷ്യ നന്മക്കായി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ ഉപഹാരം സമര്‍പ്പിച്ച് കൊണ്ട് പറഞ്ഞു. കെ മുഹമ്മദ്കുട്ടി ഹസനി, കെ എ നാസര്‍ മൗലവി, കെ സി കെ തങ്ങള്‍, എ കെ മുഹമ്മദ് ദാരിമി,പി സി ഉമര്‍ മൗലവി, ഹാരിസ് ബാദുഷ, ടി അബ്ദുറഹ്മാന്,പി ടി ഫാറൂഖ് ഹാജി, ജംഷീര്‍ നായ്കട്ടി, കാസിം സി,ബഷീര്‍ എന്‍, റഫീക്ക് നായ്കട്ടി എന്നിവര്‍ സംബന്ധിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍