റവന്യൂ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു;ആര്‍ക്കും പരിക്കില്ല

പൊഴുതന:പൊഴുതനയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് പൊഴുതന മീന്‍ചാല്‍ പ്രദേശവാസികള്‍ക്ക് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതിന് ശേഷം മടങ്ങവേയാണ് പൊഴുതന വില്ലേജ് ജീവനക്കാര്‍ അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും തെന്നിയ ജീപ്പ് സമീപത്തെ കൈത്തോടിലേക്ക് മറിയുകയായിരുന്നു. ജീപ്പില്‍ വില്ലേജ് അസിസ്റ്റന്റ്,രണ്ട് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍,െ്രെഡവര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍