യുഡിഎഫ് ധര്‍ണ്ണ നടത്തി
പുല്‍പ്പള്ളി:അന്താരാഷ്ട്ര സ്വര്ണ്ണകടത്തിന്റെയും നിരവധിയായ അഴിമതിയുടെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും അന്വേഷണ ഫലം പുറത്ത് വരുന്നതുവരെ മുഖ്യമന്ത്രി പിണറായി വിജയന് തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നും കെപിസിസി എക്സിക്യൂട്ടീവ് കെ.എല്‍ പൗലോസ് പറഞ്ഞു.യുഡിഎഫ് പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയര്മാന് ടി.വി ദീലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.എന്‍.യു ഉലഹന്നാന്,സിദ്ദീഖ് തങ്ങള്‍ മൗലവി, സണ്ണി തോമസ്,കെ.എല്‍ ജോണി, സി.പി കുര്യാക്കോസ്, സി.പി ജോയി,വാസു ചെറിയമല,സുബൈര്‍,ജോമറ്റ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍