OPEN NEWSER

Monday 14. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്വര്‍ണ്ണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം:ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ

  • Ariyippukal
08 Jul 2020

 

കല്‍പ്പറ്റ:സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വര്‍ണ്ണ കള്ളക്കടത്തുകാരി സ്വപ്നക്ക് സെക്രട്ടറിയേറ്റില്‍ ഇരിപ്പിടം നല്‍കിയതടക്കമുള്ള കാര്യങ്ങളില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. പിണറായി വിജയന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് മുതല്‍ എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്ക്കും കടന്നുചെല്ലുന്നതില്‍ നിയന്ത്രണമുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണ കള്ളക്കടത്തുകാരിയുടെ താവളമായി മാറിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. 

 ഇത് കേരളത്തിലെ മാത്രം പ്രശ്‌നമല്ല. മറിച്ച് രണ്ട് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വിഷയമാണ്. രാജ്യദ്രോഹക്കുറ്റമാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പുറത്തുവരണമെങ്കില് സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം റഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. കെപിസിസി ഭാരവാഹികളായ എന്‍.ഡി. അപ്പച്ചന്‍, പി.പി. ആലി, കെ.കെ. ഏബ്രഹാം, വി.എ. മജീദ്, എന്‍.കെ. വര്‍ഗീസ്, ഡിസിസി ഭാരവാഹികളായ പി.കെ. അബ്ദുറഹ്മാന്, സി. ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, എന്‍ വേണുഗോപാല്‍, അഡ്വ. ജോഷി സിറിയക്, സുജയ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു..

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
  • യുകെയില്‍ നിര്യാതയായ രേഷ്മയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
  • അഗ്രി ടെക്‌നോളജി മീറ്റ് നാളെ; മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
  • അനൗപചാരിക വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത:എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍
  • തീക്കട്ടയില്‍ ഉറമ്പരിച്ചു..!! പോലീസ് സ്‌റ്റേഷനിലെ തൊണ്ടിമുതല്‍ മുറിയില്‍ നിന്ന് 7 ചാക്ക് ഹാന്‍സ് പാക്കറ്റുകള്‍ മോഷണം പോയി
  • ഗുഡ്‌സ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു.
  • വിദ്യാഭ്യാസ മേഖലയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
  • അനസ്‌തേഷ്യ ഡോക്ടര്‍മാരില്ല: രോഗികള്‍ പ്രതിസന്ധിയില്‍; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഡിവൈഎഫ്‌ഐ സിപിഐ എം പ്രതിഷേധം
  • ഉജ്ജ്വല വിജയവുമായി നീലഗിരി കോളേജ്; ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ വീണ്ടും റാങ്കുകളുടെ തിളക്കം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show