OPEN NEWSER

Wednesday 04. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൈത്തോട് വൃത്തിയാക്കി യൂത്ത്‌ലീഗ്

  • S.Batheri
22 Jun 2020

ബത്തേരി:മണ്ണിലേക്കിറങ്ങാം മനസ്സ് നിറയും 'മണ്ണ്' എന്ന ക്യാമ്പയിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂലങ്കാവ് ഓടപൊള്ളം പ്രദേശത്ത് 5 ഏക്കര്‍ തരിശ്ശ് ഭൂമിയില്‍ നെല്‍ കൃഷി ചെയ്യുന്നതിന്റെ ഭാഗമായി വയല്‍ സമീപത്തുള്ള കൈത്തോട് നിയോജക മണ്ഡലം മുസ്ലിംയൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി.കാലങ്ങളായി ഉപയോഗ ശൂന്യമായ തോടാണ് ആ പ്രദേശത്തുള്ള കര്‍ഷകര്‍ക്കെല്ലാം ഉപകരമാവും വിധം തോട് വൃത്തിയാക്കിയത്. വാര്‍ഡ് കൗണ്‍സിലര്‍ റിനു ജോണ് കൈത്തോട് ശുചീകരണ പ്രവൃത്തിഉദ്ഘാടനം ചെയ്തു.ജില്ലാ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്,നിയോജക മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി കെ പി അഷ്‌കര്‍,നിയോജക മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് സമദ് കണ്ണിയന്‍,ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ, ട്രഷറര്‍ നിസാം കല്ലൂര്‍,കോ ഓര്‍ഡിനേറ്റര്‍ അസീസ് വേങ്ങൂര്‍ തുടങ്ങിയ യൂത്ത്‌ലീഗ് നിയോജക മണ്ഡലം, മുന്‍സിപ്പല്‍ ഭാരവാഹികളുടെ നേതൃത്വത്തിലാണ് കൈത്തോട് വൃത്തിയാക്കിയത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
  • വയോധികനെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
  • പനമരം ബീവറേജില്‍ വീണ്ടും മോഷണം.
  • പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെ.എച്ച്.ആര്‍.എ.
  • അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.
  • 19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show