വയനാട് ജില്ലയില്‍ നിരീക്ഷണത്തിലുളളത് 3620 പേര്‍
കല്‍പ്പറ്റ:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് 240 പേര്‍ കൂടി നിരീക്ഷണത്തിലായതോടെ വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് ആകെ 3620 പേരായി. ഇതില്‍ 29 പേര്‍ ജില്ലാ ആശുപത്രിയിലും 1524 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണുളളത്.അതേസമയം ഇന്ന് 41 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി.ജില്ലയില്‍ നിന്നും 2632 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 2179 ആളുകളുടെ ഫലം ലഭിച്ചു. 2139 എണ്ണം നെഗറ്റീവാണ്. 448 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യവ്യാപന പരിശോധനയുടെ ഭാഗമായി ഇതുവരെ 3557 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഫലം ലഭിച്ച 2894 ല്‍ 2877 ഉം നെഗറ്റീവാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്ന 229 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.