OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രക്തദാതാക്കളെ കണ്ടെത്താന്‍ നൂതന സംവിധാനവുമായി യൂത്ത്‌ലീഗ്.

  • S.Batheri
11 Jun 2020

ബത്തേരി:രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും രക്തദാനം ചെയ്യാന്‍ താത്പ്പര്യമുള്ളവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും സംസ്ഥാന മുസ്ലീം യൂത്ത്‌ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലഡ് ലൊക്കേറ്റര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലതല ഉദ്ഘാടനം ജില്ലാ മുസ്ലിംലീഗ് ട്രഷറര്‍ എം എ മുഹമ്മദ് ജമാല്‍ ജില്ലാ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സി കെ ഹാരിഫിന്റെ പേര് ചേര്‍ത്തി കൊണ്ട് നിര്‍വഹിച്ചു. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ബ്ലഡ് ലൊക്കേറ്റര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഏതൊരാള്‍ക്കും എവിടെ നിന്നും രക്തദാതാവിനെ കണ്ടെത്താന്‍ സാധിക്കും.രക്തം കൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്,രക്ത ഗ്രൂപ്പ് അടക്കമുള്ളത് ഈ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.ഓരോ മണ്ഡലത്തിന്റെയും രക്തദാക്കളെ ഓരോ മണ്ഡലത്തിന്റെയും കമ്മ്യൂണിറ്റിയില്‍ രെജിസ്റ്റര്‍ ചെയ്യണം.ഇത്തരത്തില്‍ സംസ്ഥാന ഓരോ നിയോജക മണ്ഡലത്തിലെ കമ്മ്യൂണിറ്റി വരുന്നതോടെ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനത്തിന് ഏകീകൃത സംവിധാനമാണ് വരുന്നത്.ജൂണ് 8 മുതല്‍ ജൂണ് 14 വരെ ബ്ലഡ് ലൊക്കേറ്ററില്‍ രകത ദാക്കളുടെ പേര് ചേര്‍ത്ത് കൊണ്ടുള്ള ക്യാമ്പയിന്‍ ആചരിക്കുകയാണ്.നിയോജക മണ്ഡലതല ഉദ്ഘാടന ചടങ്ങില്‍ പ്രസിഡന്റ് സമദ് കണ്ണിയന്‍,ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ,ട്രഷറര്‍ നിസാം കല്ലൂര്‍,സഹ ഭാരവാഹികളായ ഹാരിസ് ബനാന,അഷറഫ് കോട്ടൂര്‍,ജലീല്‍ ഇ പി,ഷബീര്‍ പടിഞ്ഞാറത്തൊടി,എം എസ് എഫ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി റമീസ് ചൂര്യന്‍ എന്നിവര്‍ സംബന്ധിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show