പനമരം പ്രാഥമികാരോഗ്യകേന്ദ്രം വീണ്ടും താളം തെറ്റുന്നു:മുസ്ലിം യൂത്ത് ലീഗ്
പനമരം:മാനന്തവാടി ജില്ലാ ആശുപത്രി കോറോണ ചികിത്സയ്ക്ക് മാത്രമാക്കിയ പശ്ചാത്തലത്തില്‍ പനമരം സാമൂ ഹികാരോഗ്യകേന്ദ്രത്തില് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഡോക്ടര്‍മാരെയും, മറ്റു സൗകര്യങ്ങളും ഒരുക്കിയെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി രാത്രി കാലങ്ങളില്‍ പ്രാഥമിക ശുശ്രൂഷ നല്കാന് പോലും ഡോക്ടര്‍മാരില്ലെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം മരണപ്പെട്ട ഗര്‍ഭിണിയായ സ്ത്രീക്ക് പ്രാഥമിക ചികിത്സ പോലും നല്കാന് ഡോക്ടര്മാരുണ്ടായിരുന്നില്ലെന്നത് ഗുരുതരമായ വീഴ്ചയാണെന്നും അടിയന്തിരമായും പ്രശ്ന പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സമരം ആരംഭിക്കുമെന്നും പനമരം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍