ക്ഷീരകര്‍ഷക സഹായവുമായി പുല്‍പ്പള്ളി ക്ഷീരസംഘം
പുല്‍പ്പള്ളി:ക്ഷീര കര്‍ഷകരില്‍ നിന്ന് സമാഹരിച്ച ബില്‍ഡിംഗ് ഡെപ്പോസിറ്റും അളന്ന പാലിന് ബോണസും നല്കി പുല്പള്ളി ക്ഷീരോല്പാദക സഹകരണ സംഘം കര്‍ഷകര്‍ക്ക് കൈത്താങ്ങായി.2017 മുതല്‍ 2019 ഓഗസ്റ്റ് വരെ ബില്‍ഡിംഗ് ഡെപ്പോസിറ്റായി ശേഖരിച്ച മുപ്പത്തി രണ്ട് ലക്ഷം രൂപയാണ് ഒന്നിച്ച് തിരിച്ചു നല്‍കിയത്.ഗഡുക്കളായി നല്‍കാമെന്നായിരുന്നു മുന്‍ തീരുമാനം.കോവിഡ് പശ്ചാത്തലത്തില്‍ ദുരിതാശ്വാസ സഹായമായി ക്ഷേമനിധിയില്‍ അംഗങ്ങളായ നാന്നൂറോളം കര്‍ഷകര്‍ക്ക് ഒരു ലക്ഷത്തി അമ്പതിനായിരം രൂപ വിതരണം ചെയ്തു. 2020 മാര്‍ച്ച് മുതല്‍ പാലളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് 1 രൂപ 50 പൈസ വീതം 153878 രൂപയും നല്കി. ഫെബ്രുവരിമാര്‍ച്ച് പാലളന്ന കര്‍ഷകര്‍ക്ക് മില്‍മയുടെ ധനസഹായമായി 675000 രൂപയും നല്കി. പുല്‍പ്പള്ളി മേഖലയിലെ കര്‍ഷകര്‍ക്ക് ഗണ്യമായ ആശ്വാസമാണ് സഹായ ധനങ്ങള്‍ നല്‍കിയത്.തുക വിതരണം സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി ഉദ്ഘാടനം ചെയ്തു. എ ഡി രമേശ് അധ്യക്ഷനായി. മോളി ജോര്‍ജ്, രജനി, സരോജിനി ശേഖരന് എന്നിവര്‍ സംസാരിച്ചു. വിജയ് ചാക്കോച്ചന് സ്വാഗതവും, യു എന്‍ കുശന് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍