OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെണിയില്‍ കുടുങ്ങിയ പുലി സ്വയം രക്ഷപ്പെട്ടു ; രക്ഷപ്പെട്ട പുലിയെ സമീപ പ്രദേശത്ത് കണ്ടെത്തി ; മയക്കുവെടിവെക്കാനുള്ള ശ്രമം തുടരുന്നു

  • S.Batheri
07 Jun 2020

 

ബത്തേരി:സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലി സ്വയം രക്ഷപ്പെട്ടു. സുല്‍ത്താന്‍ബത്തേരി മൂലങ്കാവിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കെണിയിലാണ് ഇന്ന് രാവിലെ പുലി കുടുങ്ങിയത്.കാട്ടുപന്നിയെ കുടുക്കാനായി വെച്ച കെണിയുടെ കമ്പി പുലിയുടെ കാലില്‍ കുടുങ്ങുകയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുലി ഓടിപ്പോയത്. എന്നാല്‍ രക്ഷപ്പെട്ട പുലിയെ അല്‍പ്പ സമയം മുമ്പ് സമീപ പ്രദേശത്ത് നിന്നും കണ്ടെത്തി. പുലിയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

വന്യമൃഗങ്ങളെ കുടുക്കാന്‍ കെണി വച്ചതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയെ വനംവകുപ്പ് ചോദ്യം ചെയ്തുവരികയാണ് രാവിലെ സമീപത്തെ വീട്ടില്‍ ഉള്ളവരാണ് പുലിയെ ആദ്യം കണ്ടത്.

പട്ടി കുരയ്ക്കുന്നത് കണ്ടു നോക്കിയപ്പോഴാണ് പുലി കെണിയില്‍ കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനിച്ചു. ഉച്ചയോടെ വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയ സ്ഥലത്തെത്തി സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നതിനിടെ പുലി കെണിയില്‍ നിന്ന് രക്ഷപ്പെട്ട ഓടി മറയുകയായിരുന്നു .പുലി വനമേഖലയിലേക്ക് കടന്നതായാണ് വനംവകുപ്പിന്റെ അനുമാനം. എങ്കിലും ജനവാസമേഖലയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്; കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
  • പി.എം. സൂര്യഘര്‍ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്
  • ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show