പനമരം പഞ്ചായത്തിലെ 1,2വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കണം:കോണ്‍ഗ്രസ് അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റി.
പനമരം:പനമരം ഗ്രാമപഞ്ചായത്തിലെ 1,2 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി തുടരുന്നത് ജനങ്ങളെ ദുരിതത്തില്‍ ആക്കിയിരിക്കുകയാണെന്നും എടവക പഞ്ചായത്തില്‍ പെട്ട യുവാവ് സുഖം പ്രാപിച്ചിട്ടും നിയന്ത്രണം എടുത്തുമാറ്റാത്തത് കര്‍ഷകരെ അടക്കം ദുരിതത്തിലാക്കിയിരിക്കുകയാണെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റി.നിയന്ത്രണം എടുത്തുമാറ്റി ജനജീവിതം സാധാരണ നിലയിലാക്കുന്നതിനു ഭരണാധികാരികള്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് സിനോ പാറക്കാലയില്‍ അധ്യക്ഷത വഹിച്ചു, ആന്റണി വി ജെ , മുസ്തഫ ഇ,ലത്തീഫ് ഇമിനാണ്ടി, ഷാജു നര്ക്കിയില്,സജി ഓരത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍