വൃക്ഷതൈകള്‍ ജൂണ്‍ ഒന്ന് മുതല്‍ വിതരണം ചെയ്യും
മാനന്തവാടി:സാമൂഹ്യ വനവല്‍ക്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ചിന്റെ കീഴില്‍ തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ നഴ്സറിയില്‍ ഉല്‍പ്പാദിപ്പിച്ച വൃക്ഷതൈകള്‍ ജൂണ്‍ ഒന്ന് മുതല്‍ വിതരണം ചെയ്യും.മരുത്, ഉങ്ങ്, കണിക്കൊന്ന, നെല്ലി, നീര്‍മരുത്,വാളന്‍പുളി,കുമിഴ്,കരിങ്ങാരി,കുന്നി വാക,താന്നി, സീതപ്പഴം,മുള,വേങ്ങ, മഹാഗണി,ചെറുനാരകം,പേര,മണി മരുത്, മഞ്ചാടി,അമ്പഴം, ചമത എന്നിവയുടെ ഒരു ലക്ഷത്തോളം തൈകളാണ് വിതരണത്തിനായി തയ്യാറായിരിക്കുന്നത്.അതെ സമയം ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ 80 ശതമാനത്തോളം തൈകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും സൂചനയുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍