വയനാട്ടില്‍ നിന്നും നിസാമുദ്ദീനില്‍ പോയവരുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്
മാനന്തവാടി:നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് മതപരിപാടിയില്‍ വയനാട്ടില്‍ നിന്നും പങ്കെടുത്തവരുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്.കല്‍പ്പറ്റ സ്വദേശിയുടേയും, മാനന്തവാടിയിലെ കച്ചവടക്കാരനായ കണ്ണൂര്‍ സ്വദേശിയുടെയും പരിശോധന ഫലമാണ് പുറത്ത് വന്നത്. മാര്‍ച്ച് 07 ന് സമ്മേളനത്തിന് പോയ ഇവര്‍ 11നാണ് തിരിച്ചെത്തിയത്. ഇവരെ കൂടാതെ മാനന്തവാടിയിലെ മറ്റൊരു കച്ചവടക്കാരനായ കണ്ണൂര്‍ സ്വദേശി കണ്ണൂരില്‍ നിന്നും പോയിട്ടുണ്ടായിരുന്നൂവെങ്കിലും അദ്ദേഹത്തിന്റെയും പരിശോധന ഫലം നെഗറ്റീവാണ്. വയനാട്ടില്‍ നിന്നും ഇവര്‍ നിസാമുദ്ദീനില്‍ പോയി വന്ന കാര്യം ഓപ്പണ്‍ ന്യൂസര്‍ പുറത്തുവിട്ടതിന് പുറമേ തെറ്റിദ്ധാരണ ജനകമായ ധാരാളം വ്യാജവാര്‍ത്തകള്‍ പരന്നിരുന്നു. മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കുറേ വ്യക്തികള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ മാനന്തവാടിയിലും, കല്‍പ്പറ്റയിലും പരന്ന ആശങ്ക ഇതോടെ അവസാനിച്ചിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍