OPEN NEWSER

Tuesday 29. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മന്ത്രി നിര്‍ദേശിച്ചു ,കുട്ടികള്‍ പുസ്തകവുമായെത്തി.        

  • S.Batheri
08 Mar 2020

 

മീനങ്ങാടി:കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അക്കാദമിക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് കുട്ടികളോട് ഒരു അഭ്യര്‍ഥന നടത്തി.വരും ദിവസങ്ങളിലായി ഓരോരുത്തരും സ്‌കൂള്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്യണം. ഗ്രാമത്തിന്റെ ഹൃദയം വിദ്യാലയവും, വിദ്യാലയത്തിന്റെ ഹൃദയം അവിടത്തെ ലൈബ്രറിയുമാണ്. അതിനാല്‍ സംസ്‌കാര സമ്പന്നരായ തലമുറയെ സൃഷ്ടിക്കണമെങ്കില്‍ ആദ്യം സമ്പന്നമാക്കേണ്ടത് സ്‌കൂള്‍ ലൈബ്രറികളെയാണ്. ഈ നിര്‍ദേശം ശിരസാവഹിച്ചു  കൊണ്ട് മീനങ്ങാടിയിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികളും ,പി.ടി.എ, എസ്.എം.സി  ഭാരവാഹികളും സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുമായെത്തി. വിദ്യാര്‍ഥികളുടെ സെന്റ് ഓഫ് പ്രോഗ്രാമിനോടനുബന്ധിച്ചാണ് കുട്ടികള്‍ 'ഓര്‍മപ്പുസ്തകം' കൈമാറിയത്. ജില്ലാ ഗ്രാമവികസന പ്രോജക്ട് ഡയറക്ടറും, കവിയുമായ പി.സി മജീദ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി, പ്രിന്‍സിപ്പാളിന് കൈമാറി. സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍മാന്‍ ഫായിസ് അസ് ലം അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, പി.എ അബ്ദുല്‍ നാസര്‍, ടി.എം ഹൈറുദ്ദീന്‍, സിന്ധു സാലു, ഡോ.ബാവ കെ. പാലുകുന്ന്, ടി.ജി സജി, ബി ബിനേഷ്, വി.വി.സുരേഷ്, ലക്ഷ്മി ആന്‍സ്, റസ് ല ആസ്മി എന്നിവര്‍ പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അതിഥി തൊഴിലാളിയായ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു
  • റൗഡി ലിസ്റ്റിലുള്ള യുവാവ് എം.ഡി.എം.എയുമായി പിടിയില്‍
  • കൊലപാതക കേസ്: പ്രതിയെ വെറുതെ വിട്ടു
  • വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.
  • അതിജീവനത്തിന്റെ ഒരാണ്ട്; ദുരന്തം നാള്‍വഴികളിലൂടെ
  • റിസോര്‍ട്ട് -ഹോം സ്‌റ്റേകളിലെ നിരോധനം പിന്‍വലിച്ചു
  • വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിരോധനം പിന്‍വലിച്ചു
  • യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
  • വയനാട് ജില്ലയില്‍ കൂടുതല്‍ മഴ ലഭിച്ചത് കാപ്പിക്കളത്ത്
  • വയനാട് ജില്ലയില്‍ നാല് ക്യാമ്പുകളിലായി 127 പേരെ മാറ്റിതാമസിപ്പിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show