വയനാട്ടുകാരന്‍ നിബിന്‍ ദേശീയ ബ്ലൈന്‍ഡ് ടെന്നീസ് ചാമ്പ്യന്‍
കാക്കവയല്‍:ഇന്ത്യന്‍ ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഒന്നാമത് നാഷണല്‍ ബ്ലൈന്‍ഡ് ടെന്നീസ് ചാമ്പ്യന്‍ ഷിപ്പില്‍ വയനാട്ടുകാരന് കിരീടം. കാക്കവയല്‍ സ്വദേശികളായ മാത്യു മേരി ദമ്പതികളുടെ മകനും, ബംഗളൂരു ഐ.ഐ.ഐ.ടിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ നിബിന്‍ മാത്യുവാണ് വയനാടിന്റെ അഭിമാനമായത്. പാട്യാലയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മുംബൈ, ഡെല്‍ഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ പതിനൊന്ന് മത്സരാര്‍ത്ഥികളെ തകര്‍ത്താണ് നിബിന്‍ ബി വണ്‍ കാറ്റഗറിയില്‍ കിരീടം നേടിയത്. ദേശീയ ചാമ്പ്യനായതോടെ ജൂണില്‍ ഇറ്റലിയില്‍ നടക്കുന്ന അന്താരാഷ്ട്ര ബ്ലൈന്‍ഡ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നിബിന്‍ മത്സരിക്കും.
ഗ്ലോക്കോമ രോഗത്തിനടിമയായ നിബിന്‍ നല്ലൊരു വയലിനിസ്റ്റ് കൂടിയാണ്. ബംഗളൂരുവില്‍ പഠനത്തിനിടെയാണ് ടെന്നീസ് പരിശീലനം ആരംഭിച്ചത്. ഫെബ്രുവരി 19നായിരുന്നു ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യന്‍ ബ്ലൈന്‍ഡ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍,പാട്യാല സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ് , പഞ്ചാബി യൂണിവേഴ്‌സിറ്റി സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.കിരീട നേട്ടത്തില്‍ താന്‍ ഏറെ സന്തോഷിക്കുന്നതായും, അഭിമാനിക്കുന്നതായും നിബിന്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.പത്താംതരം വരെ കാക്കവയല്‍ ഗവ.ഹൈസ്‌കൂളിലും, പ്ലസ് ടു പഠനം കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറിയിലുമാണ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കോഴിക്കോട് ഫറൂഖ് കോളേജില്‍ ബിരുദ പഠനത്തിന് ശേഷം മൂന്ന് വര്‍ഷത്തോളം സെന്‍ട്രല്‍ റെയില്‍വേയില്‍ ജോലി ചെയ്തു. ഇതിനിടയില്‍ ബംഗളൂരു ഐ.ഐ.ഐ.ടിയിലേക്ക് ബിരുദാനന്തര ബിരുദത്തിനായി പ്രവേശനം ലഭിച്ചു.ഇവിടെ വെച്ചാണ് നിബിന്‍ ബ്ലൈന്‍ഡ് ടെന്നീസില്‍ ആകൃഷ്ടനാകുന്നത്.ലണ്ടന്‍ ട്രിനിറ്റി കോളേജ് നിബിന് വയലിന് മൂന്നാം ഗ്രേഡ് നല്‍കിയിട്ടുണ്ട്. വയലിന്‍ കൂടാതെ ചെസ്, ക്രിക്കറ്റ് എന്നിവയിലും നിബിന്‍ കഴിവു തെളിയിച്ചിട്ടുണ്ട്.കാക്കവയലില്‍ സെയില്‍സ്മാനായി ജോലി നോക്കി വരികയാണ് നിബിന്റെ പിതാവ് മാത്യു. മാതാവ് മേരി വീട്ടമ്മയാണ്. നവ്യ ഏക സഹോദരിയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍