ഷൗക്കത്തലിയുടെ അകാല വിയോഗത്തില്‍ വയനാടന്‍ പ്രവാസികള്‍ അനുശോചിച്ചു

അബുദാബി:കഴിഞ്ഞദിവസം വൈത്തിരിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ഷൗക്കത്ത് അലിയുടെ അകാല വിയോഗത്തില്‍ അബുദാബിയിലെ വയനാടന്‍ കൂട്ടായ്മയായ പ്രവാസി വയനാട്, വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു.അബുദാബി ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മയ്യത്ത് നമസ്‌ക്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ഫെബ്രുവരി 6 ന് അബുദാബിയിലേക്ക് മടങ്ങി വരാന്‍ ഇരിക്കവെയാണ് ഷൗക്കത്തിനെ മരണം കവര്‍ന്നെടുത്തത്.വലിയ സൗഹൃദ വലയം ഉള്ള ഷൗക്കത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നൂറ് കണക്കിന് ആളുകള്‍ ആണ് എത്തിച്ചേര്‍ന്നത്. ഷൗക്കത്തിന് അബുദാബിയിലെ കമ്പനിയില്‍ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങള്‍ കുടുംബത്തിന് വാങ്ങിക്കൊടുക്കാന്‍ നിയമ സഹായങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഒത്തൊരുമിച്ച് ചെയ്യാന്‍ ഇരു സംഘടനകളും തീരുമാനിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍