കൊറോണ വൈറസ്: വയനാട്ടില്‍ ആറ് പേര്‍കൂടി നിരീക്ഷണത്തില്‍ ;ആകെ 28 പേര്‍ നിരീക്ഷണത്തില്‍;ആര്‍ക്കും രോഗലക്ഷണങ്ങളില്ല

കല്‍പ്പറ്റ:കോറോണ വൈറസ് രോഗബാധ മുന്‍കരുതലുകളുടെ ഭാഗമായിവയനാട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 28 ആയി.ചൈനയില്‍ നിന്നും വന്ന 24 പേര്‍,നേപ്പാള്‍ സന്ദര്‍ശിച്ചു വന്ന 2 പേര്‍,തായ്‌ലാന്റില്‍ നിന്നും വന്ന 2 പേര്‍ എന്നിങ്ങനെ 28 പേരാണ് നിരീക്ഷണത്തിലുള്ളത്.മുട്ടില്‍ പഞ്ചായത്തില്‍ ഒരാള്‍, മൂപ്പൈനാട് 4, വെള്ളമുണ്ട 3, എടവക 1, ബത്തേരി മുനിസിപ്പാലിറ്റി 5, കല്‍പ്പറ്റ 5,പടിഞ്ഞാറത്തറ 2, കോട്ടത്തറ 1, മീനങ്ങാടി 1,പൂതാടി 2,നൂല്‍പ്പുഴ 3 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവര്‍.മുന്‍ കരുതലുകളുടെ ഭാഗമായി ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി.എം.ഒ അറിയിച്ചു.കൂടുതല്‍ ഇടങ്ങളിലേക്ക് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ കുറ്റമറ്റ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ മൂന്ന് ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രി ,കല്‍പ്പറ്റ ജനറല്‍ ആശുപത്രി ,മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചത്.
ജില്ലയില്‍ ഇന്ന് പുതുതായി 6 പേരെയാണ് നീരിക്ഷണത്തില്‍പെടുത്തിയത്. ചൈനീസ് സന്ദര്‍ശനം കഴിഞ്ഞെത്തിയവരാണിവര്‍. നീരിക്ഷണത്തിലുള്ള 28 പേരില്‍ ആര്‍ക്കും രോഗലക്ഷങ്ങള്‍ ഇല്ലാത്തതിനാല്‍ ആരെയും ആശുപത്രിയില്‍ പ്രവേശിച്ചിട്ടില്ല. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുമില്ല. 28 ദിവസമാണ് ഇവരെ നീരിക്ഷിക്കുക.
കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തുന്നവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. ജില്ലയിലെ ആരോഗ്യ മേഖലയിലെ സംവിധാനങ്ങള്‍ പകര്‍ച്ച വ്യാധികളെ നേരിടാന്‍ സുസജ്ജമാണെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന ആരോഗ്യ സമിതി വിലയിരുത്തി. അതിനിടെ കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആര്യോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=b80bc15f228334c315f97ba95932d41d&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=b80bc15f228334c315f97ba95932d41d&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=b80bc15f228334c315f97ba95932d41d&