ലക്കിടിയില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ലക്കിടി:വയനാട് ലക്കിടിയില്‍ ബുള്ളറ്റും കെഎസ്ആര്‍ടിസിബസ്സും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു.ഓറിയന്റല്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും,കുപ്പാടിത്തറ പുതിയാറ്റിക്കണ്ടി ഇബ്രാഹിമിന്റെയും ആയിഷയുടെയും മകനുമായ ഷൗക്കത്തലി (36) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന ബൈക്കും, കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.അബുദാബിയില്‍ നിന്നും ലീവിന് വന്ന ഷൗക്കത്തലി ഫെബ്രുവരി 6 ന് തിരിച്ചുപോകാനിരിക്കുകയായിരുന്നു.മൃതദേഹം വൈത്തിരി ഗവ.ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍