പായോട് പരിസരം അപകടമേഖലയാകുന്നു ;ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

മാനന്തവാടി :മാനന്തവാടി കോഴിക്കോട് റോഡില്‍ പായോട് പരിസരം അപകടമേഖലയാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ അഞ്ചോളം അപകടങ്ങള്‍ ഇവിടെ നടന്നു. പത്തിലേറെ പേര്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്. ഇന്ന് വൈകുന്നേരം പച്ചക്കറി കയറ്റി പോകുകയായിരുന്ന മിനിലോറിയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. കൂത്ത് പറമ്പ് സ്വദേശി ആഷിഖിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേ റൂട്ടില്‍ അല്‍പം മാറി ഇന്നലെ ജീപ്പും,കാറും കൂട്ടിയിടിച്ച് രണ്ട് വൈദികരുള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. രണ്ട് ദിവസം മുമ്പ് കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഒരു വൈദികന് പരിക്കേറ്റ സംഭവവുമുണ്ടായി.