ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം മധുരൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കോഴിക്കോട്:സ്വര്‍ണ്ണാഭരണ രംഗത്ത് 157 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ നാല്‍പ്പത്തിയാറമത് ഷോറൂം മധുരൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 812Km. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോക സമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം ശ്രുതിഹാസനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള ധനസഹായവിതരണവും, ഫെമി ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിക്കുന്ന ഡോ. ബോബി ചെമ്മണൂരിന്റെ ജീവചരിത്രത്തിന്റെ കവര്‍പേജിന്റെ പ്രകാശനവും ശ്രുതിഹാസന്‍ നിര്‍വ്വഹിച്ചു. മാധ്യമ പ്രവര്‍ത്തകനായ എം.ജി. പ്രതീഷ് ആണ് ജീവചരിത്രം എഴുതുന്നത്. മധുര എ.പി. എസ്. വെങ്കിടേശന്‍, ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ദക്ഷിണാമൂര്‍ത്തി, ഫെമി ഇന്റര്‍നാഷണലിന്റെ ഡയറക്ടര്‍ കെ.വി.രതീഷ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ആകട ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണ്ണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടേയും അതിവിപുലമായ സ്‌റ്റോക്കും സെലക്ഷനുമായ് ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. സ്വര്‍ണ്ണം, ഡയമണ്ട് ആഭരണങ്ങള്‍ തവണ വ്യവസ്ഥയില്‍ പലിശയില്ലാതെ സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. സ്വന്തമായ് ആഭരണനിര്‍മ്മാണശാലകള്‍ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍, മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണ്ണാഭരണങ്ങള്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ നിന്നും എല്ലാ കാലവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍