ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

തലപ്പുഴ:തലപ്പുഴ 43 ന് സമീപം ജീപ്പും, ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ജീപ്പ് െ്രെഡവര്‍ വരയാല്‍ കാപ്പാട്ടുമല സ്വദേശി സുരേഷ് (33), ബൈക്ക് യാത്രികനായ ബത്തേരി അമ്പലവയല്‍ സ്വദേശി അഖില്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക സൂചന. അമ്പലവയലില്‍ നിന്നും കൂത്തുപറമ്പിലേക്ക് പോകുകയായിരുന്ന ബൈക്കും, വരയാലില്‍ നിന്നും തലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്ക് രണ്ട് കഷ്ണങ്ങളായി വേര്‍പെട്ടു.ജീപ്പ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയും ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍