OPEN NEWSER

Wednesday 12. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബോബി ഹെലി ടാക്‌സിക്ക് തുടക്കമായി.

  • General
15 Jan 2020

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി ടാക്‌സി സര്‍വ്വീസിന് തുടക്കമായി. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.ബോബി ചെമ്മണൂരിനെ പോലുള്ള സംരംഭകര്‍ ടൂറിസം രംഗത്തേക്ക് കടന്നു വരുന്നത് ഏറെ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.250 കോടി രൂപയാണ് ബോബി ഹെലി ടാക്‌സി സര്‍വ്വീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നത് എന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു. രാജ്യത്തെ 26 കേന്ദ്രങ്ങളിലെ ബോബി ഓക്‌സിജന്‍ റിസോര്‍ട്ട്‌സ് ടൈം ഷെയര്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് സൗജന്യമായി ബോബി ഹെലി ടാക്‌സിയുടെ സേവനം ലഭ്യമാക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ഹെലികോപ്റ്റര്‍ യാത്ര ഒരുക്കിയിരുന്നു. ഡോ ബോബി ചെമ്മണൂരും അവരോടൊപ്പം യാത്ര ചെയ്തു.ജിസോ ബേബി  (ഡയറക്ടര്‍) സ്വാഗതം പറഞ്ഞ ചടങ്ങില്‍  കെ .എന്‍ ശാസ്ത്രി (ചെയര്‍മാന്‍, ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍), മാര്‍ക്കറ്റിംഗ് ഹെഡ്ഡ് ഹെലി കാറിന ടോളോനെന്‍(ഫിന്‍ലാന്‍ഡ്), സില്‍ജു (വൈസ് പ്രസിഡന്റ് ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സ്), ജോണ്‍ തോമസ്(ഓപ്പറേഷന്‍ ഹെഡ്ഡ്) തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. വിന്‍സി (ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്) നന്ദി പ്രകാശിപ്പിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
  • വയനാടുകള്‍പ്പെടെയുള്ള മലയോര ജില്ലകളിലെ ഡോക്ടര്‍മാരെ ഇനി മറ്റ് ജില്ലകളിലേക്ക് മാറ്റില്ല
  • 'ഉന്നതി'കള്‍ ഇനി മുതല്‍ 'ഊര്'..!!
  • പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി ടി സിദ്ദീഖ്
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയിലെ തിരക്ക് നിയന്ത്രിക്കാന്‍ വണ്‍വേ സംവിധാനം; തെറ്റ്‌റോഡ് മുതല്‍ തിരുനെല്ലി ക്ഷേത്രം വരെയാണ് വണ്‍വേ
  • ഓണക്കാലത്ത് വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാന്‍ നടപടി
  • മെഡിക്കല്‍ പഠനം: അംഗീകാരം പരിശോധിക്കണമെന്ന് നിര്‍ദേശവുമായി വി.സി
  • കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show