മാനത്തെ വിസ്മയം മാനന്തവാടിയില്‍ പൂര്‍ണ്ണം..!

മാനന്തവാടി:ലോകം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയ വലയ സൂര്യഗ്രഹണം ജില്ലയെ പൊതുവെ നിരാശപ്പെടുത്തിയെങ്കിലും മാനന്തവാടിയില്‍ പൂര്‍ണ്ണമായിരുന്നു. മാനന്തവാടി ഗവ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച സൗരോത്സവത്തില്‍ പങ്കാളികളായവര്‍ക്ക് നിരാശരാകേണ്ടി വന്നില്ല. മുന്‍ ഇന്ത്യന്‍ ഹോക്കി ടീം താരം സീമ മീര്‍ ഉള്‍പ്പെടെയുള്ള വിദേശികളോടൊപ്പം മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു,നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് തുടങ്ങിയവരും സൗരോത്സവത്തില്‍ പങ്കാളികളായി. സൂര്യവിസ്മയം കാണാനെത്തിയ ഏവര്‍ക്കും സൗജന്യ സൗര കണ്ണടകളും,ലഘുഭക്ഷണവും ഒരുക്കിയിരുന്നു. കൂടാതെ മാജിക് ഷോയും, നാടന്‍ പാട്ടുകളുമായി കാണികള്‍ക്ക് ആവേശം പകരാന്‍ കലാകാരന്‍മാരും എത്തിയിരുന്നു.വലയ സൂര്യഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങള്‍ വളരെ സുവ്യക്തമായി കാണാന്‍ കഴിഞ്ഞതായി ഏവരും അഭിപ്രായപ്പെട്ടു.മാനന്തവാടി നഗരസഭയോടൊപ്പം ആസ്‌ട്രോ വയനാട്,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയവരും സൗരോത്സവത്തില്‍ പങ്കാളികളായിരുന്നു.
വലയസൂര്യഗ്രഹണം വീക്ഷിക്കുന്നതിന് മാനന്തവാടി നഗരസഭ ഒരുക്കുന്ന സൗരോല്‍സവത്തില്‍ പങ്കെടുക്കുന്നതിനുമായിവിദേശ രാജ്യങ്ങളില്‍ നിന്നും,ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി ആളുകള്‍ എത്തിയിരുന്നു.കരീന (ആസ്‌ട്രേലിയ)സീമമീര്‍ (മുന്‍ ഇന്ത്യന്‍ ഹോക്കി താരം)സാന്‍മീര്‍ (ന്യൂഡല്‍ഹി)സുമന്‍ (ഡല്‍ഹി സിറ്റി ബാങ്ക്)അഡ്വ: സഫല്‍ ( സിക്കിം )തുടങ്ങിയവരെല്ലാം സൗരോത്സവം ആസ്വദിച്ചു.മാനന്തവാടി ഗവ: യു .പി.സ്‌കൂളിലാണ് നഗരസഭയുടെ നേതൃത്വത്തില്‍ സൗരോല്‍സവം സംഘടിപ്പിച്ചത് .നക്ഷത്ര നിരീക്ഷണം, ശാസ്ത്ര ബോധവല്‍ക്കരണ ക്ലാസുകള്‍, മാജിക് ഷോ,അന്ധവിശ്വാസങ്ങള്‍ക്കെതിരായ ക്യാമ്പയിന്‍, ഗ്രഹണ സമയത്ത് ഭക്ഷണം എന്നിവ ഉള്‍പ്പടെ വിപുലമായ പരിപാടികളാണ് നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍