'കര്‍ത്താവിന്റെ നാമത്തില്‍' ആത്മകഥയുമായി സിസ്റ്റര്‍ ലൂസി
മാനന്തവാടി:സി.ലൂസി കളപ്പുരക്കലും, സഭയും തമ്മില്‍ നിലനില്‍ക്കുന്ന വിവാദങ്ങളിലേക്ക് പുതിയ വഴിത്തിരിവുകളുണ്ടാക്കാനായി ലൂസി കളപ്പുരക്കലിന്റെ ആത്മകഥ അണിയറയില്‍ തയ്യാറായി. 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പ്രസാദക രംഗത്തെ അധികായകരായ ഡി.സി ബുക്‌സാണ് പുറത്തിറക്കുന്നത്.ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആത്മകഥയില്‍ സി.ലൂസി സഭയുടെ ആഭ്യന്തരവിഷയങ്ങള്‍ തുറന്നെഴുതിയിട്ടുണ്ട്.താല്‍പ്പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും വിവാഹിതരാകാന്‍ അനുവദിക്കണമെന്നുള്ളതടക്കം പരാമര്‍ശിക്കുന്ന പുസ്തകത്തില്‍ ലൈംഗികചൂഷണങ്ങളുടേയും മറ്റും തുറന്ന് പറച്ചിലുകളുമുണ്ട്.
സഭയ്ക്കുള്ളില്‍ തനിക്ക് അനുഭവിക്കേണ്ടിവന്നതായുള്ള ലൈംഗിക പീഡനങ്ങളെ കുറിച്ചും, നീതിനിഷേധത്തെ കുറിച്ചും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ആത്മകഥയില്‍ തുറന്നു പറയുന്നുണ്ട്. കര്‍ത്താവിന്റെ നാമത്തില്‍ എന്ന് പേരിട്ട ആത്മകഥ അടുത്തമാസം പുറത്തിറങ്ങുമ്പോള്‍ വലിയ ചര്‍ച്ചകള്‍ക്കിടയാകുമെന്നുറപ്പാണ്. പരസ്പരം താല്പര്യമുള്ള വൈദികരെയും കന്യാസ്ത്രീകളെയും വിവാഹിതരായി ജീവിക്കാന്‍ സഭ അനുവദിക്കണമെന്ന് ആത്മകഥയില്‍ സിസ്റ്റര്‍ ലൂസി പറയുന്നു. ദുര്‍ബലരായ കന്യാസ്ത്രീകള്‍ക്ക് പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കുവാന്‍ കഴിയുന്നില്ല. മനുഷ്യ ചോദനകളെ ചങ്ങലയ്ക്കിടുന്നതിനു പകരം പുതിയ കീഴ് വഴക്കങ്ങള്‍ ഉണ്ടാക്കുന്നതാണ് നല്ലത്. വൈദിക മുറി മണിയറയാകുന്നതിലെ വൈരുധ്യം സഭയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നും സിസ്റ്റര്‍ ലൂസി പറയുന്നു. മാധ്യമപ്രവര്‍ത്തകനായ എം കെ രാംദാസാണ് പുസ്തകം രചിച്ചിരിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍