ഇന്ന് വൃശ്ചികം ഒന്ന്; അയ്യപ്പക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്

മാനന്തവാടി:മണ്ഡലമാസം ആരംഭിച്ചതോടെ വയനാട് ജില്ലയിലെ പ്രമുഖ അയ്യപ്പക്ഷേത്രമാആയ വെള്ളമുണ്ട അയ്യപ്പ വിഷ്ണു ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ രാവിലെ മുതല്‍ എത്തിച്ചേരുന്നത്. മാലയിടാന്‍ വേണ്ടി നിരവധി ആളുകള്‍ എത്തി.ഇനിയുള്ള 41 ദിവസം ക്ഷേത്രത്തില്‍ ഭക്തിയുടെ നാളുകളാണ്. വിശേഷാല്‍ പൂജകളും ദീപാരാധനയും നടക്കും.ഭജന സംഘങ്ങളും ഇനി സജീവമാകും. ക്ഷേത്രം മേല്‍ശാന്തി ഈ ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ക്ഷേത്രത്തില്‍ അഞ്ചുകുന്ന് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍. അജിത്ത്. ആധ്യാത്മിക പ്രഭാഷണം നടത്തി . പരിപാടികള്‍ക്ക് പ്രസിഡണ്ട്. പി മോഹനന്‍, സെക്രട്ടറി കെ കെ ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍