OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജില്ലയുടെ സമഗ്ര വികസനം;  ആദിവാസി,ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കും:ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള

  • Kalpetta
12 Nov 2019

 

കല്‍പ്പറ്റ:വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് സഹായകരമാകുന്ന നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ ആദിവാസി, ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് പുതിയതായി ചുമതലയേറ്റ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു. പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിടുമ്പോഴും ഓരോ പദ്ധതിയുടേയും സ്വഭാവവും പ്രത്യേകതകളും പരിഗണിച്ച് നടപടിയെടുക്കും. സേവനകാലത്തില്‍  കൂടുതല്‍ ജോലി ചെയ്തത് തീരപ്രദേശങ്ങളില്‍  ആണെങ്കിവും മലയോര പ്രദേശമായ വയനാട്ടിലെ  വെല്ലുവിളികള്‍ കാര്യക്ഷമതയോടെ ഏറ്റെടുക്കും.  പ്രളയത്തില്‍ ഏറെ ആഘാതം നേരിട്ട ജില്ലയുടെ പുനരധിവാസത്തിന് അടിയന്തര പ്രാധാന്യം നല്‍കും. ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം വേഗത്തിലാക്കാനുളള നടപടികള്‍ ഉടന്‍ സ്വീകരിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ഇനിയും ലഭിക്കാനുളളവര്‍ക്ക് രണ്ടാഴ്ച്ചകം തുക ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യും.  വയനാടന്‍ ജനതയുടെ ചിരകാല സ്വപ്നമായ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിന് കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാനുളള നടപടി വേഗത്തിലാക്കും. ആദിവാസി ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പദ്ധതി നിര്‍വ്വഹണത്തില്‍ വേഗത ലക്ഷ്യമിടുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show