OPEN NEWSER

Thursday 20. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജില്ലാ കളക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

  • Kalpetta
07 Nov 2019

കല്‍പ്പറ്റ:കാര്‍ഷിക മേഖലയില്‍ വയനാട് ജില്ലയ്ക്കായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സംസ്ഥാന കൃഷിവകുപ്പ് ഡയറക്ടറായി ചുമതലയേറ്റെടുക്കുന്ന ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ജില്ലാ വികസനസമിതിയും ജില്ലാ ആസൂത്രണ സമിതിയും നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിച്ചു. രണ്ടു പ്രളയങ്ങളെ അതിജീവിക്കാന്‍ പൊതുജനങ്ങളുടെ ഇടപ്പെടലുകളും കരുത്തേകിയെന്നും  അദ്ദേഹം പറഞ്ഞു.  ജില്ലയ്ക്കു സ്വന്തമായി ദുരന്ത നിവാരണ സേനയെന്ന ആശയത്തിനു തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ജില്ലാ കളക്ടറെ നേതൃത്വത്തിലായിരുന്നെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു. പദ്ധതി നിര്‍വഹണത്തില്‍ ജില്ലാ പഞ്ചായത്തിനെ ഒന്നാംസ്ഥാനത്തെത്തിക്കാന്‍ ജില്ലാ കളക്ടറുടെ കൃത്യമായ അവലോകനം സഹായിച്ചിട്ടുണ്ടെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായരും പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും ജില്ലാ വികസന സമിതിയുടെ ഉപഹാരം വൈസ് പ്രസിഡന്റ് എ. പ്രഭാകരനും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിനു സമ്മാനിച്ചു.

     ജില്ലാ ആസൂത്രണ ഭവന്‍ ഡോ.എ.പി.ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തിന്റെ ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നഗരസഭകളുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി സപ്ലിമെന്ററി ആക്ഷന്‍ പ്ലാനുകളും പരിഗണിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും
  • വയനാട് ജില്ലയില്‍ 23 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി
  • വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാകും.
  • വീടുപണിക്ക് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍; വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ പഴുതടച്ച സുരക്ഷ
  • പോക്‌സോ കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍
  • സ്‌കൂട്ടര്‍ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം
  • ക്ഷീരമേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതി മീനങ്ങാടി ക്ഷീര സഹകരണസംഘത്തിന് !
  • മുത്തങ്ങയില്‍ എംഡിഎംഎ പിടികൂടിയ സംഭവം ; ഒരാള്‍ കൂടി അറസ്റ്റില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show