ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു

ബത്തേരി:ബൈക്ക് റൈഡിംഗിന് പോയ സംഘത്തിലെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ബത്തേരി ചെതലയം കൂത്തോടിയില്‍ ദിവാകരന്റെ മകന്‍ തുഷാര്‍ (19) ആണ് മരിച്ചത്.ഗുണ്ടല്‍പേട്ട ടൗണിന് സമീപം ഗോപാല്‍സ്വാമി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയില്‍ ഊട്ടി റോഡിലാണ് അപകടം.എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 10 മണിക്ക് കല്‍പ്പറ്റയില്‍ നിന്നാണ് മുപ്പതംഗ സംഘം യാത്രതിരിച്ചത്. തുഷാര്‍ മീനങ്ങാടിയില്‍ വെച്ചാണ് സംഘത്തില്‍ ചേര്‍ന്നത്. കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയിലെ െ്രെഡവറാണ് ദിവാകരന്‍. അമ്മ:ബിന്ദു.ഏക മകനാണ് തുഷാര്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍