വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
പുല്‍പ്പള്ളി:എര്‍ത്ത് കുഴി നിര്‍മ്മാണത്തിനിടെ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ചു.ഇരുളം പണിയ കോളനിയിലെ കുഞ്ഞപ്പന്റെ മകന് അനീഷ് (26) ആണ് മരിച്ചത്.ഇന്ന് സന്ധ്യയോടെ ഇരുളം ടൗണിനടുത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു അപകടം.അനീഷും മറ്റൊരാളുമാണ് എര്‍ത്ത് കുഴി നിര്‍മ്മാണം കരാറെടുത്തത്.ഷോക്കേറ്റ് വീണ അനീഷിനെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍