OPEN NEWSER

Tuesday 22. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സമരപ്രഖ്യാപന കണ്‍വെന്‍ഷനും കുടുംബസംഗമവും നടത്തി.

  • Kalpetta
09 Oct 2019

കല്‍പ്പറ്റ:വയനാട് ജില്ല ക്വാറി,ക്രഷര്‍,കണ്‍സ്ട്രക്ഷന്‍,ടിപ്പര്‍ സംയുക്ത തൊഴിലാളി യൂണിയന്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനും കുടുംബസംഗമവും നടത്തി.ജില്ലയിലെ നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കണമെന്നും തൊഴിലും കൂലിയും ഉറപ്പുവരുത്തണമെന്നും സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍  ആവശ്യപ്പെട്ടു.ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമായത്. പ്രളയത്തില്‍ നിന്നും കരകയറുന്ന ജില്ലയെ രക്ഷിക്കാന്‍ ചെറുകിട ക്വാറികള്‍ക്ക് അനുമതി നല്‍കണം. ജില്ലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. മറ്റു ജില്ലകളിലെ ക്വാറികളില്‍ നിന്നും ക്രഷറുകള്‍ നിന്നും ആയിരക്കണക്കിന് ടിപ്പറുകളാണ് ജില്ലയിലെത്തുന്നത്. അനിയന്ത്രിതമാ വിലക്കാണ് മെറ്റലും കല്ലും മറ്റു സാധനങ്ങളും എത്തുന്നത് . വിലക്കയറ്റം ഈ മേഖലയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യാതൊരു ശാസ്ത്രീയതയുടെയും പിന്‍ബലമില്ലാതെയാണ്  നിലവില്‍ മുഴുവന്‍ ക്വാറികളും അടപ്പിച്ചത്. ക്വാറികള്‍ തുറക്കാന്‍ തയ്യാറായില്ലെങ്കില്‍ ഈ മേഖലയിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ അധികാരികള്‍ തയ്യാറാകണം. അതിനാവിശ്യമായ പദ്ധതികള്‍ തയ്യാറാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജില്ല വറുതിയില്‍ നിന്നും എരിതീയിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി 15ന് കലക്ടറേറ്റിനു മുന്നില്‍ കൂട്ടസത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വിവിധ മേഖലയിലെ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സത്യാഗ്രഹത്തില്‍ പങ്കെടുപ്പിക്കും.സിഐടിയു ജില്ലാ ട്രഷറര്‍ പി ഗഗാറിന്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.പിപി ആലി അധ്യക്ഷനായിരുന്നു. പി ആര്‍ ജയ പ്രകാശ്, ഹരിദാസ് , ഗിരീഷ് കല്‍പ്പറ്റ, മുനവിര്‍ അഞ്ച്കുന്ന് എന്നിവര്‍ സംസാരിച്ചു. അനൂപ് കുമാര്‍ സ്വാഗതവും കെ എന്‍ മുരളീധരന്‍ നന്ദിയും പറഞ്ഞു. ഭാവി പരിപാടികള്‍ക്കായി ക്വാറി, ക്രഷര്‍, നിര്‍മാണം, ടിപ്പര്‍ തൊഴിലാളികളുടെ സംയുക്ത ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. അനൂപ് കുമാര്‍ കൃഷ്ണഗിരി (കണ്‍വീനര്‍) , ഗിരീഷ് കല്‍പ്പറ്റ (ചെയര്‍മാന്‍), കെ എന്‍ മുരളീധരന്‍ (വൈസ് ചെയര്‍മാന്‍) , അജീഷ് തോമസ് (ട്രഷറര്‍), മുനവിര്‍ അഞ്ച്കുന്ന് ( ജോ.കണ്‍വീനര്‍). ക

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം
  • പ്രിയങ്കാഗാന്ധി എം.പി ഇന്ന് വയനാട് ജില്ലയില്‍; സുപ്രധാനയോഗങ്ങളില്‍ പങ്കെടുക്കും
  • വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിച്ചെന്ന കേസ്; പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • പരിസ്ഥിതിലോല മേഖലയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണം: സിഐടിയു മാനന്തവാടി ഏരിയ കണ്‍വെന്‍ഷന്‍
  • ഡ്രൈ ഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 38 ലിറ്റര്‍ വിദേശമദ്യം പിടികൂടി; യുവാവ് അറസ്റ്റില്‍
  • സിസ്റ്റം ശരിയല്ല സാര്‍..!! വയനാട് ഗവ.മെഡിക്കല്‍ കോളേജിലെ സങ്കീര്‍ണ നടപടിക്രമങ്ങള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി
  • ബത്തേരി സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം:പ്രതിയായ പോലീസുകാരന്‍ പിടിയില്‍
  • കോഴിക്കോട്-ബത്തേരി ഹൈസ്പീഡ് റെയില്‍വേ പദ്ധതിയില്‍ വയനാടിനെ ബന്ധിപ്പിക്കുന്ന സാധ്യതകള്‍ തേടും: മന്ത്രി ടി. സിദ്ദിഖ്
  • വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ സ്ത്രീകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം യാഥാര്‍ത്ഥ്യമാക്കണം: അഡ്വ. പി. കുഞ്ഞായിഷ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show