നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി വയനാട് യു.എ.ഇ ചാപ്റ്റര്‍

യു.എ.ഇ:വയനാട്ടിലെ ഇന്നത്തെ സാമ്പത്തിക വളര്‍ച്ചയെയും കര്‍ഷകരെയും ടൂറിസം മേഖലയെയും, പ്രതികൂലമായി ബാധിക്കുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ പാതയിലൂടെയുള്ള യാത്ര നിരോധത്തിനെതിരെ യുവജന സംഘടനകള്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രവാസി വയനാട് യു.എ.ഇ ചാപ്റ്റര്‍ പ്രഖ്യാപിച്ചു.വയനാട്ടുകാര്‍ക്ക് വളരെ ദോഷകരമായി ബാധിക്കുന്ന ഈ നടപടി പിന്‍വലിച്ച് വയനാടിനെ രക്ഷിക്കണം എന്ന് അധികൃതരോട് ആവശ്യപ്പെടുന്നതോടൊപ്പം വയനാടിന്റെ ഉയര്‍ച്ചയ്ക്കും ഉന്നമനത്തിനും ദോഷകരമാകുന്ന ഏത് പ്രവര്‍ത്തിയെയും ഒരുമിച്ച് നിന്ന് നേരിടാന്‍ പ്രവാസി വയനാട് യുഎഇ കമ്മിറ്റി തീരുമാനിച്ചു. ചെയര്‍മാന്‍ മജീദ് മടക്കിമല അധ്യക്ഷധ വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ വിനോദ് പുല്‍പ്പള്ളി സ്വാഗതവും ട്രഷറര്‍ സാബു പരിയാരത്തു നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍