മാനന്തവാടി കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി തട്ടിപ്പ് ;രണ്ട് പേര്‍ അറസ്റ്റില്‍

മാനന്തവാടി:ലോട്ടറി കച്ചവടത്തിന്റെ മറവില്‍ സമാന്തര ലോട്ടറി തട്ടിപ്പ് നടത്തിയ രണ്ടുപേരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു.ദ്വാരക അനുഗ്രഹലോട്ടറി ഏജന്‍സീസ് നടത്തിവരുന്ന വെള്ളമുണ്ട ആലഞ്ചേരി കുഞ്ഞു വീട്ടില്‍ ചന്ദ്രശേഖരന്‍ (73) ലോട്ടറി വാങ്ങാനെത്തിയതും തട്ടിപ്പില്‍ പങ്കാളിയുമായ പീച്ചങ്കോട് കണ്ണാംതൊടി വീട്ടില്‍ മുസ്തഫ (47) എന്നിവരാണ് അറസ്റ്റിലായത്.ഇയാളുടെ ലോട്ടറി കടയില്‍ എത്തി പത്ത് രൂപ നല്‍കിയാല്‍ ആര്‍ക്കും മൂന്ന് അക്ക നമ്പറുകള്‍ പറയാം.ഈ നമ്പര്‍ ചന്ദ്രശേഖരനും , പറഞ്ഞ ആളും കുറിച്ച് വെക്കും.പറഞ്ഞ മൂന്നക്ക നമ്പര്‍ വൈകുന്നേരം നറുക്കെടുപ്പ് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ലോട്ടറിയില്‍ ഒന്നാം സമ്മനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാനത്തെ മൂന്ന് അക്കവുമായി ഒത്തു വന്നാല്‍ ചന്ദ്രശേഖരന്‍ നമ്പര്‍ പറഞ്ഞ ആള്‍ക്ക് 5,000 രൂപ നല്‍കും. ഓരോ തവണ നമ്പര്‍ പറയാനും പത്തു രൂപ നല്‍കണം. അറസ്റ്റിലായവരുടെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.തട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ച പോലീസ് ദ്വാരകയില്‍ ഇയാളുടെ കടയ്ക്കരികില്‍ എത്തുകയും തട്ടിപ്പ് നടത്തുന്നതിനിടെ ഇരുവരെയും കൈയ്യോടെ പിടിക്കുകയുമായിരുന്നു.മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നിര്‍ദേശപ്രകാരം എസ്. ഐ. സി.ആര്‍. അനില്‍ കുമാര്‍, സി.പി.ഒമാരായ കെ.എന്‍. സുനില്‍കുമാര്‍, റോയ് തോമസ്, െ്രെഡവര്‍ പി. ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms